Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New CIC

പുതിയ സിഐസി: ഡൽഹിയിൽ ഇന്ന് യോഗം

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റെ​​യും (സി​​​ഐ​​​സി) ക​​മ്മീഷ​​ണ​​ർ​​മാ​​രെ​​യും നി​​യ​​മി​​ക്കു​​ന്ന​​തി​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ യോ​​​ഗം ​​ചേ​​രും. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും യോ​​​ഗ​​​ത്തി​​​ൽ സം​​ബ​​ന്ധി​​ക്കും.

പു​​​തി​​​യ സി​​​ഐ​​​സി​​​ക്കു പു​​​റ​​​മേ കേ​​​ന്ദ്ര വി​​​വ​​​ര​​​ാവ​​​കാ​​​ശ ക​​​മ്മി​​​ഷ​​​നി​​​ൽ ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന എ​​​ട്ട് വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​ത്തി​​ലും യോ​​ഗം തീ​​രു​​മാ​​ന​​മെ​​ടു​​ക്കും.

ഇ​​​ന്ന് യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ ആ​​​ദ്യം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ 30,838 കേ​​​സു​​​ക​​​ളാ​​​ണ് സി​​​ഐ​​​സി​ പ​​രി​​ഗ​​ണി​​ക്കാ​​നു​​ള്ള​​തെ​​ന്നു വി​​വ​​രാ​​വ​​കാ​​ശ ക​​മ്മീഷ​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു.

ആ​​​ന​​​ന്ദി രാ​​​മ​​​ലിം​​​ഗം, വി​​​നോ​​​ദ് കു​​​മാ​​​ർ തി​​​വാ​​​രി എ​​​ന്നീ ക​​​മ്മീഷ​​​ണ​​​ർ​​​ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള​​​ത്.

Latest News

Up